37 വർഷത്തെ ഇടവേളയ്ക്കു ശേഷം കമൽഹാസൻ മണിരത്നം ഒന്നിച്ച പടമാണ് തഗ് ലൈഫ്. വൻതാരനിരയെ അണിനിരത്തിയ ചിത്രം പ്രതീക്ഷിച്ച വിജയം ബോക്സ് ഓഫീസിൽ കാഴ്ച വക്കാൻ സാധിച്ചില്ല. കന്നഡ ഭാഷയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട് കമൽഹാസൻ നടത്തിയ പ്രസ്താവന ചിത്രത്തിന് കർണാടകയിൽ വിലക്കെർപ്പെടുത്താൻ കാരണമായി ഇത് ചിത്രത്തിന്റെ വിജയത്തെ സാരമായി ബാധിച്ചു എന്നാണ് വിലയിരുത്തൽ.

ജൂൺ 5നു റിലീസ് ചെയ്ത ചിത്രം മോശം പ്രകടനത്തെ തുടർന്ന് മൂന്നാഴ്ചക്കുള്ളിൽ തീയേറ്ററുകളിൽ നിന്നും പിൻവലിച്ചു. തീയേറ്റർ ഷോ നിർത്തിയതിനു പിന്നാലെ ചിത്രം നെറ്റ് ഫ്ലിക്സിലൂടെ ഓ ടി ടി പ്ലാറ്റഫോംമിൽ എത്തിക്കാൻ ശ്രമിച്ചത് 25 ലക്ഷം രൂപയുടെ പിഴ ചുമത്തുന്നതിലേക്ക് എത്തി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.