മലയാളിയെ മൊത്തം ത്രസിപ്പിച്ചു തീയേറ്ററിനെ ഇളക്കിമറിച്ച ആട്1നും 2 നും ശേഷം ആട് 3 പിറക്കാൻ പോകുന്നു എന്ന സന്തോഷ വാർത്തയാണ് ഇപ്പോൾ പ്രേക്ഷകരെ തേടിയെത്തിയിരിക്കുന്നത്. മലയാളി സിനിമപ്രേമികളുടെ ഇഷ്ടചിത്രത്തിന്റെ ചിത്രികരണം ഇപ്പോൾ പുരോഗമിക്കുകയാണ്. 3D യിൽ വമ്പൻ ബഡ്‌ജറ്ക്റ്റിൽ ഒരുങ്ങുന്ന ചിത്രം ഒരു ഫാൻറ്റെസി എന്റെർറ്റൈൻർ ആയിരിക്കും പ്രേഷകർക്കു സമ്മാനിക്കുക. സംവിധായകൻ മിഥുൻ മാനുവൽ തോമസ് സെറ്റിന്റെ ചിത്രങ്ങൾ അടക്കമുള്ള വീഡിയോ പ്രേഷകർകായ് പങ്കുവച്ചുകഴിഞ്ഞു.

പ്രി പ്രൊഡക്ഷൻ വർക്കുകളുടെ ചില ഭാഗങ്ങളും ആട് 1 2 എന്നീ ഭാഗങ്ങളുടെ ചില സീനുകളും ഉൾകൊള്ളുന്നതാണ് ഈ വീഡിയോ. മലയാളത്തിൽ തിളങ്ങി നിൽക്കുന്ന ജയസൂര്യ നായകനാകുന്ന ചിത്രത്തിൽ വിനായകൻ, ധർമജൻ, ഭാഗത് മനുവൽ, രഞ്ജി പണിക്കർ, സണ്ണി വെയ്ൻ, ഇന്ദ്രൻസ് തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്.