Uncategorized

പിറന്നാൾ സമ്മാനമായി റിലീസ് ചെയ്യാനിരുന്ന ചോട്ടാ മുംബൈ ഇനി എന്നെത്തും? പ്ലാൻ വെളിപ്പെടുത്തി നിർമാതാവ്

തിയേറ്റർ റിലീസിൽ ശോഭിക്കാതെ പോയ പല സിനിമകളും റീറിലീസ് ചെയ്തപ്പോൾ വൻ നേട്ടം കൊയ്ത കഥകൾ നമ്മൾ സമീപകാലത്തു കേട്ടിട്ടുണ്ട്. 2007ഇൽ മോഹൻലാലിനെ നായകനാക്കി വൻ താരനിരയെ നിരത്തി റിലീസ് ചെയ്ത ചിത്രമാണ് ചോട്ടാ മുംബൈ എന്നാൽ പ്രതീക്ഷിച്ച വിജയം നേടാൻ ഈ ചിത്രനായില്ല. ഇപ്പോൾ ഈ ചിത്രം റിറിലീസ്സിനൊരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. ലാലേട്ടന്റെ ജന്മദിനമായ നാളെ റിലീസ് ചെയ്യാനിരുന്ന ചിത്രം ചില കാരണങ്ങളാൽ മാറ്റിവച്ചിരിക്കുകയാണ്. അൻവർ റഷീദ് സംവിധാനം ചെയ്ത സിനിമയിൽ ഭാവന ആയിരുന്നു നായികകഥാപാത്രമായി എത്തിയത്. 4k ഡോൾബി ആറ്റ്മോസ് സാങ്കേതിക മികവോടെ ആണ് റിറിലീസിനായി ചിത്രം ഒരുങ്ങുന്നത്.

മൂവി വേൾഡ് മീഡിയക്കു അഭിമുഖത്തിൽ മണിയൻപിള്ള രാജു പ്രതികരിച്ചതിങ്ങനെയാണ് ‘ 21-ാം തീയതി ലാലിന്റെ പിറന്നാളിന് ഇറക്കാൻ വച്ചിരുന്നതാണ്. പക്ഷെ ഇറങ്ങിയ എല്ലാ സ്ഥലങ്ങളിലും തുടരും ഹൗസ്ഫുൾ ആയി ഓടുകയാണ്. മോഹൻലാലിന്റെ ഒരു പടം ഓടുമ്പോൾ മോഹൻലാലിന്റെ തന്നെ ഒരു വരുന്നത് നമുക്ക് താല്പര്യമില്ല. പിന്നെ ഒരുപാട് പടങ്ങളുണ്ട് 23ന്. നമ്മുക്ക് സമാധാനമായി ഇറക്കാം. പടം എല്ലാം തീർന്ന് പക്കാ ആയിട്ട് ഇരിക്കുകയാണ്. അപ്പോൾ എന്തായാലും ജൂണിൽ ഇറക്കാം എന്ന തീരുമാനത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *