Uncategorized

പി മാധവന് വിട ചൊല്ലി അനൂപ് മേനോൻ ഒപ്പം കഴിഞ്ഞ നിമിഷങ്ങൾ മറക്കാനാവില്ലെന്നു താരം

നടനും സംവിധായകനുമായ അനൂപ് മേനോൻ കാവ്യാ മാധവന്റെ പിതാവ് പി മാധവന് വിട ചൊല്ലി. ഷിംല കുർഗ് എന്നീ സ്ഥലങ്ങളിൽ ഷി ടാക്സി എന്ന സിനിമയുടെ ലൊക്കേഷനിൽ പി മാധവൻ എന്ന നല്ല മനുഷ്യനോടൊപ്പം പങ്കിട്ട നിമിഷങ്ങൾ താരം ഓർത്തെടുത്തു. ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്‌ അദ്ദേഹതോടൊപ്പം പങ്കുവച്ച നിഷങ്ങളെന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

“വിട മാധവൻ ചേട്ടാ… ഷീ ടാക്സിയുടെ ഷൂട്ടിനായി ഷിംലയിലും കൂർഗിലും നിങ്ങളോടൊപ്പം ചിലവഴിച്ച നല്ല നാളുകൾ ഒരിക്കലും മറക്കാനാകില്ല. നിങ്ങൾ വളരെ ശാന്തനായ ഒരു വ്യക്തിയായിരുന്നു.  ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ,” അനൂപ് മേനോൻ കുറിച്ചു.   

Leave a Reply

Your email address will not be published. Required fields are marked *