നടനായും ഗായകനായും സംവിധായകനായും മലയാളത്തിൽ തിളങ്ങി നിൽക്കുന്ന താരമാണ് വിനീത് ശ്രീനിവാസൻ. വിനീത് പുതുതായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉടൻ പുറത്തിറങ്ങും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. തന്റെ പതിവ് സിനിമകളിൽ നിന്നും മാറി ഒരു ത്രില്ലെർ മൂവിയുമയാണ് താരം എത്തുന്നത്. പ്രേക്ഷക ലക്ഷം കയ്യടിച്ചു വരവേറ്റ മലർവാടി ആർട്സ് ക്ലബ് പുറത്തിറങ്ങിയതിന്റെ 15ആം വാർഷിക ദിനത്തിൽ പുതിയ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ താരം പുറത്തു വിടുമെന്നാണ് പറയുന്നത്. വിനീതിന്റെ കരിയറിലെതന്നെ ഏറ്റവും പ്രധാനപെട്ട ചിത്രമാണ് മലർവാടി ആർട്സ് ക്ലബ്.

2010 ൽ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഞാൻ സംവിധായകനാവുന്നത്. സിനിമ റിലീസായിട്ട് ഇന്നേക്ക് പതിനഞ്ചു വർഷം. ഒരുപാട് നല്ല ഓർമകൾ, മറക്കാനാവാത്ത അനുഭവങ്ങൾ.. സംവിധായകൻ എന്ന നിലയിൽ എന്റെ ഏറ്റവും പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ഇന്നു വൈകുന്നേരം റിലീസ് ചെയ്യുകയാണ്.
ഈ സിനിമ, എന്റെ പതിവു രീതികളിൽ നിന്നും മാറി സഞ്ചരിക്കുന്ന ഒരു സിനിമയായിരിക്കും. ജോണർ ത്രില്ലർ. ആണ്. കൂടുതൽ അപ്ഡേറ്റ്സ് പിന്നാലെ. സ്നേഹപൂർവം, വിനീത്.’