Uncategorized

പുറം തിരിഞ്ഞു നിൽക്കുന്ന മുടി നീട്ടി താടിയുള്ള ആ നടൻ ആര്? ലോകേഷ് കനകരാജ് മാജിക്‌ ബെൻസ് അപ്ഡേറ്റ്

ലോകേഷ് കനകരാജിന്റെ തിരകഥയിൽ ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളി വില്ലൻ വേഷത്തിൽ എത്തുന്നു. രാഘവ ലോറൻസ് നായകനായെത്തുന്ന ബെൻസ് തമിഴ് ചിത്രത്തിൽ നിവിൻ പോളിയാണ് വില്ലനായി എത്തുക എന്നാണ്‌ സുചന. കഴിഞ്ഞ കുറെകാലമായി താരം അന്യഭാഷകളിൽ സജീവമാണ്. പ്രേഷകർ ഏറെ പ്രതീക്ഷയുടെയും ആകാംഷയോടെയും ആണ് ഈ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും കാത്തിരിക്കുന്നത്.

ഇപ്പോൾ പുറത്തു വന്നിരിക്കുന്ന അപ്ഡേറ്റ് പ്രകാരം നാളെ ബെൻസിന്റെ ഒരു പുതിയ പോസ്റ്റർ റിലീസ് ആകും. സിനിമയിലെ വില്ലൻ കതപാത്രത്തെ പരിചയപെടുത്തുന്ന കാരക്റ്റർ പോസ്റ്ററാകും ഇത്. തലമുടി നീട്ടി താടിയുള്ള ഈ താരം മലയാളികളുടെ സ്വന്തം നിവിൻ പോളിയാണെന്നാണ് പൊതുവെയുള്ള പ്രതികരണം ഞങ്ങൾ ഞങ്ങളുടെ വില്ലനെ പരിചയപ്പെടുത്തുന്നു എന്നാണ്‌ ഇതിൽ എഴുതിയിരിക്കുന്നത് തന്നെയുമല്ല ഷർട്ടിന് പുറകിലുള്ള ൻ എന്ന അക്ഷരം നിവിൻ പോളിയെ സൂചിപ്പിക്കുന്നതായും റിപ്പോർടട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *