റോഷൻ മാത്യു നായകനായ് പ്രശാന്ത് വിജയ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇത്തിരി നേരം. ഇപ്പോൾ വരുന്ന പുതിയ അപ്ഡേറ്റ് പ്രകാരം ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ് നിർമാതാക്കൾ. പ്രണയത്തിനു പ്രാധാന്യം കൊടുത്തിരിക്കുന്ന ചിത്രത്തിൽ സെറിൻ ഷിഹാബ് ആണ് നായിക. വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടുന്ന സുഹൃത്തുക്കൾ തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തിന്റെ ലൈറിക്കൽ വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇതിനും മികച്ച അഭിപ്രായം പ്രേഷകർ നൽകിയിരുന്നു. വിശാഖ് ശക്തി തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിന്റെ റിലീസ് നവംബർ 7 നാണ്.