മലയാളികളെ ഒരുപാട് ചിരിപ്പിച്ച് തിയേറ്റർ പുരപ്പറമ്പാക്കിയ ഒരു ചിത്രമാണ് ആട് 1. ജയസൂര്യ നായകനയെത്തിയ ഈ ചിത്രത്തിന്റെ 2ആം ഭാഗമായ ആട് 2ഉം ജനങ്ങൾ നിരമനസോടെ ഏറ്റെടുത്തു. മിഥുൻ മനുവൽ രചിച്ചു സംവിധാനം ചെയ്യുന്ന ആട് 3 എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിനായി മുന്നോട്ട് വന്നിരിക്കുന്നത് 2വമ്പൻ നിർമാണ കമ്പനികളാണ്. വേണു കുന്നപ്പള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനിയും വിജയ് ബാബുവിന്റെ ഉടമസ്തയിലുള്ള ഫ്രൈഡേ ഫിലിം ഹൗസും. ഒരുപിടി നല്ല ചിത്രങ്ങൾ മലയാളത്തിനു സമ്മാനിച്ച ഈ രണ്ടു കമ്പനികൾ ഒന്നിക്കുന്നു എന്നത് തന്നെ സിനിമ ലോകത്തിനും പ്രേഷകർക്കും ഏറെ ആവേശം പകരുന്ന ഒരു കാര്യമാണ്.

മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 2018, അമ്പതു കോടി ക്ലബിൽ ഇടം പിടിച്ച മാളികപ്പുറം, രേഖാചിത്രം തുടങ്ങിയവയും നിർമ്മിച്ചിട്ടുള്ള കാവ്യാ ഫിലിം കമ്പനി, ഇന്ന് മലയാളത്തിലെ ഏറ്റവും വലുതും പ്രേക്ഷക പ്രീതിയുമുള്ള സിനിമാ നിർമാണ കമ്പനികളിൽ ഒന്നാണ്. നിലവാരമുള്ള ചിത്രങ്ങൾ പ്രേക്ഷകരുടെ മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടു നീങ്ങുന്ന കാവ്യാ ഫിലിം കമ്പനി ആട് ഫ്രാൻഞ്ചൈസിലേക്കു കടന്ന് വരുമ്പോൾ പ്രേക്ഷക പ്രതീക്ഷകൾ ഏറെയാണ്.

ഏറ്റവും കൂടുതൽ നവാഗതരെ വെള്ളിത്തിരയിൽ എത്തിച്ച ബാനർ ആണ് ഫ്രൈഡേ ഫിലിം ഹൌസ്. 22 ചിത്രങ്ങൾ മലയാളത്തിൽ പുറത്തിയാക്കിയ ഫ്രൈഡേ ഫിലിം ഹൗസിന്റെ 23മാത്തെ ചിത്രമായാണ് ആട്3 ഒരുങ്ങുന്നത്.