മാളവിക പ്രഭാസ് ജോടികൾ ഒന്നിക്കുന്ന ഹൊറർ കോമഡി എന്റർടൈൻമെന്റ് ദ് രാജസാബ് ടീസർ എത്തി. ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിലെ ഏറ്റവും ചിലവേറിയ ഹൊറർ ഫാന്റസി ചിത്രമായി കരുപ്പെടുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് മാരുതിയാണ്. മാളവിക മോഹനെ കൂടാതെ നിധി അഗർവാൾ റിദ്ധി കുമാർ എന്നിവരും നായികമാരാകുന്നു.

450 കോടി രൂപയുടെ ഈ പ്രൊജക്റ്റിൽ സഞ്ജയ് ദത്ത്, സമുദ്ര കനി, സെറീന, ബൊമ്മൻ ഇറാനി എന്നിങ്ങനെ വമ്പൻ താരനിരയാണ് ഇതിൽ അണിനിരക്കുന്നത്. വൻ താരനിരക്കുള്ള വലിയ പ്രതിഭലമാണ് ഈ വലിയ ബഡ്ജറ്റിനു കാരണം. മലയാളം ഉൾപ്പെടെ 5 ഭാഷകളിലാണ് ഈ ചിത്രം റിലീസ് ചെയ്യുക.