പ്രശാന്ത് നീൽ എന്ന സംവിധായകൻ വാനോളം ഉയർന്ന ഹിറ്റ് ചിത്രങ്ങളായിരുന്നു. പ്രശാന്ത് പുതുതായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിന്റെ സൂപ്പർ താരങ്ങളായ ബിജു മേനോൻ ടോവിനോ എന്നിവർ അഭിനയിക്കുതായി ഇപ്പോൾ വരുന്ന അപ്ഡേറ്റുകൾ സൂചിപ്പിക്കുന്നു. ഡ്രാഗൺ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ജൂനിയർ NTR ആണ് നായനായി എത്തുന്നതെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.

സർസമീൻ എന്ന ചിത്രത്തിന്റെ പ്രേമോഷൻ ചെയ്യുന്ന വേളയിൽ നയൻദീപ് രക്ഷിത് എന്ന യൂട്യൂബ് ചാനലിൽ പ്രിത്വിരാജ് ആണ് ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. പ്രിത്വിരാജിന്റെ വാക്കുകൾ ഇങ്ങനെയാണ് ഡ്രാഗന്റെ കാര്യം പറയുമ്പോൾ ടോവിനോ അതിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. ബിജു മേനോനും അതിൽ നല്ല ഒരു വേഷം ചെയ്യുന്നുണ്ട്. ഈ രണ്ടു നടന്മാർക്കും അവർ അർഹിക്കുന്ന ബഹുമാനം നൽകികൊണ്ടുള്ള റോളുകളാണ് പ്രശാന്ത് ആ ചിത്രത്തിൽ നൽകിയിരിക്കുന്നതെന്ന് എനിക്കറിയാം.