മലയാളത്തിന്റെ സ്വന്തം ആസിഫ് അലി നായകനായി ഈയിടെ പുറത്തിറങ്ങിയ ചിത്രമാണ് സർകീട്ട്. സോഷ്യൽ മീഡിയയിലും തിയേറ്റർ പ്രതികരണത്തിലും മുൻപിൽ നിൽക്കുന്ന ചിത്രം നല്ല ജനപ്രീതി നേടിയാണ് രണ്ടാംവരത്തിലേക്കു കടക്കുന്നത്. അമീർ എന്ന ആസിഫ് അലിയുടെ കഥാപാത്രം മനുഷ്യവെന്ധങ്ങൾക്കിടയിലെ ആഴവും പ്രാധാന്യവും മനസ്സിലാക്കി തരുന്നു. ആദ്യത്തെ ഒരു പരാജയത്തിനു പിന്നാലെ സന്ദർശക വിസയിൽ ദുബൈയിൽ എത്തുന്ന അമീർ ജോലി ഇല്ലാതെ കഷ്ടപ്പെടുന്നതും തുടർന്നുള്ള ജീവിതവും ആണ് പ്രമേയം.

താമർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ റീൽസിലൂടെയും റിയാലിറ്റിഷോയിലൂടെയും ജനപ്രീതിനേടിയ ഒർഹാൻ ആണ് ബാലതാരമായി അഭിനയിച്ചിരിക്കുന്നത്. കിഷ്കിണ്ടാകാംന്ധം രേഖചിത്രം എന്നീ സൂപ്പർഹിറ്റുകൾക്കു ശേഷം ആസിഫ് അലി നായകനായി എത്തിയ സിനിമ ആണ് സർകീട്ട്.