പ്രേക്ഷകരെ ചിരിപ്പിച്ച് ആകാംഷയുടെ മുൾമുനയിൽ നിർത്തുവനായി ഫഹദ് ഫാസിലും ടീമും എത്തുന്നു. ഫഹദ്, കല്യാണി പ്രിയദർശൻ എന്നിവർ കേന്ദ്ര കഥാപത്രങ്ങൾ ആയെത്തുന്ന ഓടും കുതിര ചാടും കുതിരയുടെ ട്രെയിലർ റിലീസ് ചെയ്തു. നടനും സംവിധായകനുമായ അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ഫുള്ളി കോമഡി എന്റെർറ്റൈൻർ ആയിരിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സുചന. ഒരിടവേളക്ക് ശേഷം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനെത്തുന്ന ഫഹത്തിനെ നമ്മുക്ക് ഈ ചിത്രത്തിൽ കാണാം.

ഫഹത്തിനെ കൂടാതെ വിനയ് ഫോർട്ട്, സുരേഷ് കൃഷ്ണ എന്നിവരും സിനിമയിൽ പ്രധാനപ്പെട്ട റോളുകൾ കൈകാര്യം ചെയ്യുന്നു എന്നതാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. ഒട്ടേറെ ഫാന്റസികൾ ഉള്ള ഒരു കാമുകിയെയാണ് കല്യാണി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 29ന് ചിത്രം തീയേറ്ററിൽ എത്തുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്.