ക്യാമ്പിങ് പ്രമേയമായി മലയാളത്തിൽ ആദ്യമായി പുറത്തിറങ്ങിയ ബിബിൻ ജോർജ് നായനാകുന്ന ചിത്രം കേരളത്തിൽ പ്രേഷകശ്രദ്ധ നേടി മുന്നേറുമ്പോൾ ഗൾഫിൽ ചിത്രം റിലീസ് ചെയ്യുന്നത് പ്രതിസന്ധിയിൽ. ഒരു ട്രാൻസ്ജെൻറ്റർ കഥാപാത്രം സിനിമയിൽ ഉണ്ട് എന്ന് ചുണ്ടികാണിച്ചന് ചിത്രത്തിന് വിലക്കെർപ്പെടുത്തിയിരിക്കുന്നത്. റിയ എന്ന ട്രാൻസ്ജെന്റർ നായക കഥാപാത്രത്തിന്റെ ഒപ്പം തന്നെ പ്രാധാന്യമുള്ള കഥാപത്രമാണ്.

സിനിമയിൽ ഇടവേളക്കുശേഷം കഥയെപോലും നിയന്ത്രിക്കുന്നത് റിയയുടെ കഥാപാത്രമാണ്. റിയയുടെ കഥാപാത്രം ഒരുരീതിയിലും ഉള്ള വിമർശനം നേരിടുന്ന രീതിയിൽ അല്ല. ഈയിടെ ഇറങ്ങിയ പല ചിത്രങ്ങളും ജി സി സി യിൽ നിന്നും വിലക്ക് നേരിട്ടിരുന്നു.