Uncategorized

ബുക്ക്‌ മൈ ഷോ എമ്പുരാനിലൂടെ കൊണ്ടുപോയത് കോടികൾ, വിനയൻ

കേരളാ ഫിലിം പ്രൊഡ്യൂസർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിനയൻ. വര്ഷങ്ങളായി ആ സ്ഥാനങ്ങൾ വഹിക്കുന്നവരെ വകഞ്ഞുമാറ്റി ഭരണം പിടിക്കുക എന്നത് ചക്രവ്യൂഹം ഭേദിച്ചു അകത്തു കയറുന്നതു പോലെ കഠിനമാണെന്ന് വിനയൻ പറഞ്ഞു. കേരളത്തിൽ പ്രചാരത്തിലുള്ള ഓൺലൈൻ ബുക്കിങ് സൈറ്റായ ബുക്ക്‌ മൈ ഷോ കൈയ്യടക്കിയിരിക്കുന്ന കുത്തക അവസാനിപ്പിച്ച് സർക്കാർ ചുമതലയിൽ ഓൺലൈൻ ബുക്കിങ് തുടങ്ങണമെന്നും തങ്ങൾക്കിടയിൽ അവശത അനുഭവിക്കുന്നവർക്ക് മാസം 6000 രൂപ പെൻഷൻ നൽകണമെന്നും വിനയൻ പറഞ്ഞു.

ലിസ്റ്റിൽ സ്റ്റീഫൻ ആണ് സെക്രട്ടറി സ്ഥലത്തേക്ക് മത്സരിക്കുന്ന മറ്റൊരു വ്യക്തി. മലയാളം ഫിലിം പ്രൊഡ്യൂസർ അസോസിയേഷൻ മലയാള സിനിമ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്ന ഒരു പ്രസ്ഥാനമാണ്. എന്നാൽ സിനിമയുടെ നിർമാണത്തിനായി പണം മുടക്കുന്ന നിർമാതാക്കളുടെ സംഘടനക്ക് സിനിമയുടെ വളർച്ചക്കോ തങ്ങളുടെ ഗുണത്തിനോ വേണ്ടി ഉയരാനോ ശക്തമായ നിലപാടുകൾ എടുക്കാനോ കഴിയുന്നില്ല എന്നദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *