മലയാളം കണ്ടതിൽ വച്ച് ഏറ്റവും മുന്തിയ താരനിരിയെ അണിനിരത്തി പ്രിത്വിരാജ് എന്ന അതുല്യ നടൻ സംവിധാനം ചെയ്ത ചിത്രമാണ് എമ്പുരാൻ. ലൂസിഫർ എന്ന 2019ൽ ഇറങ്ങിയ ചിത്രത്തിന്റെ രണ്ടാം പതിപ്പായിരുന്നു എമ്പുരാൻ അല്ലെങ്കിൽ L2. ലൂസിഫറിലെ താരനിരക്ക് കുറച്ചുകൂടി ശക്തി കൂട്ടിയാണ് L2 എമ്പുരാൻ എന്ന ചിത്രത്തിൽ എത്തിച്ചത്. മോഹൻലാൽ നായകനായ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. എമ്പുരന്റെ അനുഭവം പങ്കുവെക്കുന്ന പ്രിത്വിരാജ് അതിലെ മോഹൻലാലിന്റെ ചെറുപ്പത്തെ കുറിച്ചു വാചാലനായി.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ നിന്നുമാണ് മോഹൻലാലിന്റെ ചെറുപ്പത്തിനായുള്ള റഫറൻസ് എടുത്തത്. അതിലെ മോഹൻലാലിനെ വീക്ഷിച്ചപ്പോൾ പ്രണവ് മോഹൻലാലിന്റെ ഇപ്പോളത്തെ ചായയോട് സാദൃശ്യം തോന്നി. അതുകൊണ്ട് ആ സെക്വൻസിനായ് വേറെ ആരെയും നോക്കണ്ട എന്ന് തീരുമാനിച്ചു. പ്രണവിനെ ആ റോളിൽ എത്തിച്ചത് അങ്ങനെയാണ് പ്രിത്വിരാജ് പറഞ്ഞു.