31 വർഷങ്ങൾക്കു ശേഷം അടൂർ ഗോപാലകൃഷ്ണൻ മമ്മൂട്ടി കൂട്ടുകെട്ട് ഒന്നിക്കുന്നു. മമ്മൂട്ടി കമ്പനിയുടെ ഏട്ടാമത്തെ ചിത്രമായാണ് ഇതെത്തുക. ചിത്രത്തിന്റെ പേര് നാളെ പ്രഖ്യപിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. മതിലുകൾ, അനന്തരം, വിധേയൻ എന്നീ ഹിറ്റ് ചിത്രങ്ങൾ ചെയ്ത ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്

ചിത്രത്തിന്റെ ആദ്യ ഷൂട്ടിംഗ് എറണാകുളത്തും പരിസര പ്രദേശങ്ങളിലും ആരംഭിക്കും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. മലയാളത്തിലെ തന്നെ ഏറ്റവും പ്രശസ്ത നോവലുകളിൽ ഒന്നായ തകഴി ശിവശങ്കരാപിള്ളയുടെ രണ്ടിടങ്ങഴിയെ ആസ്പദമാക്കിയുള്ള ചിത്രമകാനാണ് സാധ്യത. അനു സിത്താരയും ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. 1994ലിൽ ഇറങ്ങിയ വിധേയന് ശേഷം മമ്മൂട്ടി അടൂർ ഗോപാലകൃഷ്ണൻ കൂട്ടുകെട്ടിൽ പിറക്കുന്ന ആദ്യ ചിത്രമാകും ഇത്.