പരമോന്നത സിനിമ ബഹുമാധിയായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് മോഹൻലാലിന് ലഭിക്കുക 15ലക്ഷം രൂപയുടെ ക്യാഷ് അവാർഡ്. രാഷ്ട്രപതിയുടെ കൈയ്യിൽ നിന്നും താരം പുരസ്‌കാരം ഏറ്റുവാങ്ങി. ഉർവശിക്ക് മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരവും വിജയരാഘവന് മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചു. പരമോന്നത പുരസ്കാരത്തിനു അർഹരായ ഈ താരങ്ങൾ മലയാളത്തിന്റെ അഭിമാനം വാനോളം ഉയർത്തി.

സിനിമയിൽ താരങ്ങൾ നൽകുന്ന സമഗ്ര സംഭാവനക്കു ദേശിയ തലത്തിൽ നൽകുന്ന ഈ പുരസ്‌കാരം സുവർണ കമലവും മെഡലും ഷാളും ഉൾപ്പെടുന്നതാണ് ഈ അവാർഡ്. ഇപ്പോൾ മോഹൻലാലിനു ലഭിക്കുന്ന തുക മുൻപ് നൽകിയിരുന്നതിനേക്കാൾ 5 ലക്ഷം രൂപ കൂടുതലാണ്. ഒന്നിലധികം ജേതാക്കൾ ഈ അവാർഡിന് അർഹരായാൽ ആ തുക വിഭാജിക്കപ്പെടും. ഇത് പണ്ട് മുതലുള്ള കീഴ്‌വഴക്കമാണ്.