മസ്തി അടൽറ്റ് കോമഡി സിനിമയുടെ നാലാം ഭാഗം വരുന്നു. ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച് ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ തരംഗം ആകുകയാണ്. വിവേക് ഒബ്രോയ്, അഫ്താവ് ശിവദാസനി, റിതേഷ് ദേശ്മുഖ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒരു അടൽറ്റ് കോമഡി എന്റർടൈൻമെന്റ് ആയിരിക്കും.

2004ൽ തീയേറ്ററിൽ എത്തിയ മസ്തി 1 ന്റെ രണ്ടാം ഭാഗം എത്തിയത് ഗ്രാൻഡ് മസ്തി എന്ന പേരിൽ 2013ൽ ആണ്. ബോക്സ് ഓഫീസിൽ വലിയ വിജയത്തിന് ശേഷം 2016ൽ ചിത്രത്തിന്റെ മൂന്നാം ഭാഗമായ ഗ്രേറ്റ് ഗ്രാൻഡ് മസ്തി റിലീസ് ചെയ്തു. ചിത്രത്തിന്റെ റിലീസിനു മുൻപേ തന്നെ വ്യാജ പതിപ്പിറങ്ങിയതു ബോക്സ് ഓഫീസിൽ മോശം പ്രകടനം കാഴ്ചവക്കാൻ കാരണമായി.