Uncategorized

മഹേഷ്‌ നാരായണൻ ചിത്രത്തിന്റെ ചിത്രികരണത്തിനായി മോഹൻലാൽ വീണ്ടും ശ്രീലങ്കയിലേക്ക്

മലയാളത്തിന്റെ എവെർഗ്രീൻ താരങ്ങളായ മോഹൻലാൽ മമ്മൂട്ടി കൂട്ടുകെട്ടിൽ മഹേഷ്‌ നാരായണൻ ഒരുക്കുന്ന ചിത്രത്തിന്റെ എട്ടാമത്തെ സ്കെഡ്യുളിനായി മോഹൻലാൽ ശ്രീലങ്കയിലേക്ക് തിരിച്ചു. ശ്രീലങ്കയിൽ വച്ച് നടക്കുന്ന ഈ ഷുട്ടിങ്ങിൽ മോഹൻലാലിനോപ്പം കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ദർശന രാജേന്ദ്രൻ എന്നിവർ ഉൾപ്പെടെ വൻ താരനിരതന്നെ ഉണ്ട്. മമ്മൂട്ടി ആണ് ഈ ചിത്രത്തിൽ നായകവേഷത്തിൽ എത്തുന്നത്.

വൻ താരനിര അണിയറയിൽ എത്തുന്ന ഈ ചിത്രത്തിൽ മലയാളികളുടെ ബ്യൂട്ടി ക്വീൻ നയൻതാരയും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ബോളിവുഡിലെ പ്രശസ്ത ചായഗ്രഹകൻ മനുഷ് നന്ദൻ ആണ് ഈ ചിത്രത്തിന്റെ ചായഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് ഈ സിനിമ നിർമിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *