ഇന്ത്യൻ സിനിമയിൽ കോളിളക്കം സൃഷ്ടിച്ചു പ്രേക്ഷകരെ കോരിതരിപ്പിച്ച ബാഹുബലി എന്ന ബ്രഹ്മാണ്ട ചിത്രത്തിന്റെ സംവിധായകൻ എസ് എസ് രാജമൗലി മഹേഷ് ബാബുവിനെ നായകനാക്കി പുറത്തിറക്കുന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് എത്തി. ഇപ്പോൾ ലഭിക്കുന്ന അപ്ഡേറ്റ് പ്രകാരം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും നവംബർ മാസം റിലീസ് ചെയ്യും. നിലവിൽ ചിത്രികരണം പുരോഗമിക്കുന്ന ഈ ചിത്രത്തിന് ഇപ്പോൾ കൊടുത്തിരിക്കുന്ന ടൈറ്റിൽ എസ്എസ്എംബി 29 എന്നാണ്.

മഹേഷ് ബാബു എന്ന തെലുഗു ഹിറ്റ്സ് നടൻ ഇന്ന് അൻപതാം പിറന്നാൾ ആഘോഷിക്കുമ്പോൾ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് രാജമൗലി. മഹേഷ് ബാബു അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പ്രി ലുക്ക് പോസ്റ്ററാണ് സംവിധായകൻ പുറത്ത് വിട്ടത്. ഇന്ത്യാന ജോൺസ് സീരിസിന്റെ ലൈനിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ പ്രിത്വിരാജ് കൊടുംവില്ലാനായി എത്തുന്നു എന്നാണ് സുചന.