കമലഹാസൻ എന്ന ഇതിഹാസനായകൻ വെള്ളിത്തിരയിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തഗ് ലൈഫ്. ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന മണിരത്‌നം കമലഹാസൻ തഗ് ലൈഫിന്റെ ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ് നിർമാതാക്കൾ. ഉലകാനായകന്റെ മാസ്സും ക്ലാസും ഒത്തുചേർന്ന് ഒരു ഗംഭീര പ്രകടനം തന്നെ ട്രെയിലറിൽ കാണുവാൻ സാധിക്കും. 32 വർഷങ്ങൾക്കു ശേഷം ജനപ്രിയ സംവിധായനും തമിഴ് സിനിമയുടെ ലെജൻഡും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ട്രെയിലർ പുറത്തിറങ്ങിയതോടെ തഗ് ലൈഫ്നെ കുറിച്ചുള്ള ചർച്ചയും സാമൂഹ്യമാധ്യമങ്ങളിൽ സജീവമാണ്. ജോജു ജോർജ് ഈ ചിത്രത്തിൽ ഒരു പ്രധാന കതപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്,റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്.