ഒരു സിനിമയെ കീറിമുറിച്ച് അതിന്റെ പോസ്റ്റ്മോർട്ടം നടത്തി പേരിൽ പോലും വർഗീയത കലർത്തി റിലീസ് മാസങ്ങളോളം തടഞ്ഞു വക്കുക. ഒരുപക്ഷെ കേരളത്തിൽ ആദ്യമായാകും ഇങ്ങനെയൊരു ദുരവസ്ഥാ ഒരു സിനിമക്കും സംവിധായകനും നിർമാതാവിനും സംഭവിക്കുന്നത്. ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളാ എന്ന മൂവി പല തവണ റിലീസ് മാറ്റിവെക്കേണ്ടി വന്നത് സിനിമയുടെ പേര് ചുണ്ടികാട്ടി സെൻസർ ബോർഡ് അനുമതി നിഷേധിച്ചതിനെ തുടർന്ന്. മൊത്തത്തിൽ എട്ടു മാറ്റങ്ങൾക്കു വിധേയമായാണ് ഇപ്പോൾ ചിത്രം പുറത്തിറങ്ങുന്നത്. സിനിമയിൽ 7 സീനുകളിൽ ജാനകി എന്ന പേര് മ്യുട്ട് ചെയ്തിട്ടുണ്ട്.

കേന്ദ്ര മന്ത്രിയും ബിജെപി എംപിയുമായ നടൻ സുരേഷ് ഗോപി നായകനാകുന്ന ചിത്രത്തിനാണ് ഇങ്ങനെ ഒരു ദുരവസ്ഥ ഉണ്ടായതെന്നോർക്കണം. സർട്ടിഫിക്കറ്റ് നൽകിയതിന് പിന്നാലെ ബുധനാഴ്ച ഹൈകോടതി കേസ് തീർപ്പാക്കിയിരുന്നു. മുൻപേ ഇറങ്ങിയ ടീസർ പോസ്റ്റർ എന്നിവയിൽ സിനിമയുടെ പേര് മാറ്റത്തതിനാൽ ഹർജികാർക്കെതിരെ യാതൊരു നടപടിയും ഉണ്ടാകരുതെന്ന് കോടതി നിർദ്ദേശിച്ചു.