മലയാളം സിനിമ താരങ്ങളുടെ അസോസിയേഷനായ ആമ്മയിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ആരംഭിച്ചു. മോഹൻലാലിന് പകരകാരനായി ആരെത്തുമെന്നറിയാൻ ഇനിയും കുറച്ചു കാത്തിരിപ്പു മാത്രം. പ്രെസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, എക്‌സികുറട്ടിവ് കമ്മിറ്റി മെംബേർസ് എന്നീ സ്ഥാനങ്ങളിലേക്ക് നടക്കുന്ന ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്. പഴയ ഗോവെർണിംഗ് ബോഡി പിരിച്ചു വിട്ട ഒഴിവിലേക്കാണ് ഇപ്പോൾ ഇലക്ഷന് നടക്കുന്നത്.

ഈ മാസം 24 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. രണ്ട് പേരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും 11പേരെ എക്സിക്യൂട്ടീവ് ബോഡിയിലേക്കും തിരഞ്ഞെടുക്കും. ജൂലൈ 31 ന് അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധികരിച്ച് ഓഗസ്റ്റ് 15ന് തിരഞ്ഞെടുപ്പ് നടക്കും.