തുടരും മലയാളത്തിൽ ഈ അടുത്തകാലത്തു ഇറങ്ങിയ സിനിമകളിൽ ഏറ്റവും വിജയകരമായി ബോക്സ് ഓഫീസ് നിറച്ച ചിത്രമാണ്. മോഹൻലാലും അമൽ ഡേവിസും വളരെ നന്നായി തന്നെ ഈ ചിത്രത്തിൽ തങ്ങളുടെ പ്രകടനം കാഴ്ചവച്ചു. തുടരും എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്കു ശേഷം മോഹൻലാലും അമലും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയപൂർവം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ നിർമാതാക്കൾ പുറത്ത് വിട്ടു.

മനോഹരമായ ഒരു ഗാനത്തോടെ എത്തിയിരിക്കുന്ന ട്രെയിലർ സൂചിപ്പിക്കുന്നത് ഇതൊരു പക്കാ ഫൺ ഫാമിലി ചിത്രമായിരിക്കും എന്നാണ്. മാളവിക മോഹനാണ് ചിത്രത്തിലെ നായിക. മലയാളത്തിന്റെ മുൻനിര താരങ്ങളായ ലാലു അലക്സ്, സംഗീത് പ്രതാപ്, സംഗീത സിദ്ധിക്ക്, ബാബുരാജ്, സബിത ആനന്ദ് എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നു. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിലും അനൂപും സത്യനൊപ്പം വർക്ക് ചെയ്യുന്നു എന്നത് ഈ ചിത്രത്തിന്റെ ഒരു പ്രത്യേകത.