ഹരികൃഷ്ണൻസ് എന്ന ഹിറ്റ് മൂവി മലയാളികൾ ഒരിക്കലും മറക്കും എന്ന് തോന്നുന്നില്ല കാരണം ആ ഒരു കോമ്പിനേഷൻ എന്നും സിനിമ ആസ്വധകരായ മലയാളി നെഞ്ചോടു ചേർത്തതാണ്. ഹരിയും കൃഷ്ണനും ആയി മലയാളത്തിന്റെ മഹാനടന്മാർ അരങ്ങു തകർത്തപ്പോൾ നമ്മുക്ക് ലഭിച്ചത് ഒരു ദൃശ്യവിരുന്നു തന്നെയായിരുന്നു. ഇപ്പോൾ മമ്മൂട്ടി അഥിതി താരമായി എത്തുന്ന ‘ചത്ത പച്ചയിൽ’ മോഹൻലാൽ എത്തുന്നുണ്ടോ എന്ന സംശയത്തിലാണ് ആരാധകർ. റെസ്‌ലിംഗ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന മലയാളത്തിന്റെ തന്നെ ആദ്യ WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമാണ് ചത്ത പച്ച.

അർജുൻ അശോകൻ, റോഷൻ മാത്യു എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് അദ്വൈത് നായർ ആണ്. തുടക്കത്തിലേ ചിത്രത്തിൽ മമ്മൂട്ടി ഉണ്ട് എന്ന സുചന ഉണ്ടായിരുന്നു എന്നാൽ ട്രൈലെർ റിലീസ് ചെയ്തത്തോടെ ആ സുചന ഒരു യഥാർത്ഥ വാസ്ടുതയായി ആരാധകർക്കു മുന്നിലെത്തി. ഇതിനു പിന്നാലെ ആരാധകർക്കു വലിയ സർപ്രൈസ് നൽകി അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്യുന്ന മോഹൻലാലിന്റെ വീഡിയോ ഇപ്പോൾ അവർ പുറത്തു വിട്ടിരിക്കുന്നു.