ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റ് സംബന്ധിച്ച തർക്കം നിലനിൽക്കേ റിമ കല്ലുങ്കലിന് മറുപടിയുമായി നടനും നിർമാതവുമായ വിജയ് ബാബു. ഈ ചിത്രത്തിന്റെ വിജയത്തിന്റെ ക്രെഡിറ്റ് അണിയറപ്രവർത്തകർക്കുള്ളതാണെന്നു വിജയ് ബാബു പ്രതികരിച്ചു. സിനിമയുടെ വിജയത്തിന്റ ക്രിഡിറ്റിനെ കുറിച്ചുള്ള റിമയുടെ പരാമർശത്തോട് പരസ്യ പ്രതികരണമാണ് വിജയ് നടത്തിയത്.

ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റ് അണിയറപ്രവർത്തകർക്കുള്ളതാണെന്നും പക്ഷെ അതിനുള്ള കളമൊരുക്കിയത് തങ്ങളാണെന്നും റിമയും പ്രതികരിച്ചു. വിജയ് ബാബു സാമൂഹ്യമാധ്യമത്തിലൂടെയാണ് തന്റെ പ്രതികരണം നടത്തിയത്.