ൻഡസ്ട്രിയിലും പുറത്തും ഇതിനോടകം വൻ കുതിപ്പു തുടരുന്ന ശ്രീനാഥ് ഭാസി ചിത്രം ആസാദിക്ക് അതിഗംഭിര പ്രിവ്യൂ റിപ്പോർട്ട്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന പ്രീമിയർ ഷോയിൽ കൊച്ചിക്കകത്തും പുറത്തുമുള്ള ഒരുപാടുപേർ പങ്കെടുത്തിരുന്നു. അവസാനനിമിഷം വരെ നീളുന്ന സസ്പെൻസ് അപ്രതീക്ഷിത അനുഭവമായും സിനിമയുടെ കരുത്തായും പ്രേഷകർ കണ്ടു. സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ സസ്പെൻസ് നിലനിർത്തുന്ന കഥാഗതിയാണ് ആസാദിയുടേത്. ഇതിലെ ഓരോ കഥാപാത്രങ്ങളും ഒരു കഥ പറയുന്നുണ്ട്.

ഒരു മെഡിക്കൽ ത്രില്ലെറായി പ്രേഷകസമക്ഷം എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതൻ ജോ ജോർജ് ആണ്. രവീണ രവിയും സൈജു കുറുപ്പും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സാഗർ തിരക്കഥ എഴുതിയ ഈ സിനിമ നിർമിച്ചിരിക്കുന്നത് ലിറ്റിൽ ക്രയു പ്രോഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജയാണ്. ജൂണിൽ റിലീസ് പ്രതീക്ഷിക്കുന്ന ഈ ചിത്രം ഒരു മികച്ച അനുഭവം ആയിരുന്നുവെന്നും തുടക്കകാരായ അണിയറപ്രവർത്തകരുടെ അധ്വാനം സ്ക്രീനിൽ പ്രകടമാണെന്നും സംവിധായകൻ സിബി മലയിൽ അഭിപ്രായപെട്ടു.