മലയാളം സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ മകനും പ്രശസ്ത നടനുമായ ദുൽകർ സൽമാൻ വേഫർ ഫിലിംസിന്റെ ബാനറിൽ അണിയിച്ചൊരുക്കുന്ന ലോക ചാപ്റ്റർ വൺ ചന്ദ്ര എന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് വന്നു. ഓണം റിലീസായി തീയേറ്ററിൽ എത്തുന്ന ചിത്രം തമിഴ്നാട്ടിൽ വിതരണം ചെയ്യുന്നത് എ ജി എസ് സിനിമാസ് ആയിരിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന അപ്ഡേറ്റ്.

കല്യാണി പ്രിയദർശൻ, നസ്‌ലിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി വരുന്ന ഈ ചിത്രം വൻ ബഡ്ജറ്റിലാണ്. ഒരുങ്ങുന്നത്. ഡോമിക് അരുൺ എന്ന സംവിധായകൻ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.