ഉണ്ടായ രാജ്യത്തെ ഞെട്ടിച്ച വിമാനദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്ത പ്രശസ്ത ഇൻഡസ്ട്രിയലിസ്റ്റും പ്രൊഡ്യൂസററും കരിഷ്മ കപൂറിന്റെ മുൻഭർത്താവുമായ സഞ്ജയ് കപൂർ മണിക്കൂകൂറുകൾക്കകം മരണപ്പെട്ടു. സഞ്ജയ് കപുർ മരിക്കുന്നതിന് ഏതാനും മണിക്കൂർ മുൻപാണ് അദ്ദേഹം തന്റെ എക്സ് വാളിൽ തന്റെ അഗാതമായ ദുഃഖവും നടുക്കവും രേഖപ്പെടുത്തിയത്. സഞ്ജയ് കപുറിന്റെ മരണവാർത്ത പുറത്തു വന്നതിന്റെ പിന്നാലെ നിരവധി പേരാണ് പോസ്റ്റിനു താഴെ.

ജീവിതം തീർത്തും പ്രവചനാതീതമാണെന്ന് പലരും കമന്റ് ചെയ്തു. ‘കുറച്ചു മണിക്കൂറുകൾക്ക് മുമ്പ് അദ്ദേഹം മറ്റുള്ളവരുടെ മരണത്തിൽ വേദനിക്കുകയായിരുന്നു, ഇപ്പോൾ നമ്മൾ അദ്ദേഹത്തിന്റെ മരണത്തിൽ വേദനിക്കുന്നു’ എന്ന് ഒരാൾ ദുഃഖത്തോടെ രേഖപ്പെടുത്തി. മരണം ഒരു കോമാളിയെ പോലെ സ്വപ്‌നങ്ങൾ പേറി യാത്രയിൽ ആയിരുന്നവരുടെ ജീവിതത്തിലേക്ക് കടന്നുവന്നപ്പോൾ അതിൽ ദുഃഖം രേഖപ്പെടുത്തിയ ആ നല്ല മനസ് അറിഞ്ഞില്ല ഇത് തന്റെ അവസാന മണിക്കൂറുകളാണെന്ന്.