താരസംഘടനയായ അമ്മയിൽ ഇപ്പോൾ ഉടലെടുത്തിരിക്കുന്ന വിവാദങ്ങളോട് പ്രതികരിച്ചു നടനും താരപുത്രനുമായ നിസാർ മാമുകോയ. അമ്മയിൽ ഇപ്പോൾ നടക്കുന്നത് പരസ്പരമുള്ള ചാലിവറിയേറിയലും അധികാരത്തിനു വേണ്ടിയുള്ള പിടിവലിയും ആണെന്ന് അദ്ദേഹം പറയുന്നു. നീണ്ട 18 വർഷകാലം ഇന്നെസെന്റ് സംഘടനയുടെ തലപ്പത്തിരുന്നപ്പോൾ ഇങ്ങനെയുള്ള ഒരു പ്രശ്നങ്ങളും ഉടലെടുത്തിരുന്നില്ല. ഇലക്ഷൻ ഒഴിവാക്കി എല്ലാവർക്കും താല്പര്യമുള്ളവർ അമ്മയുടെ തലപ്പത്തെത്തണമെന്നാണ് തന്റെ ആഗ്രഹമെന്നു താരം പറഞ്ഞു.

മനസ്സിൽ താനേറെ സ്നേഹിച്ച ഒരു താരവും അതോടൊപ്പം നല്ലൊരു മനുഷ്യനുമായിരുന്നു ഇന്നെസെന്റ്. ഉപ്പ പലപ്പോളും തങ്ങളോട് ആ മനുഷ്യത്വത്തെ പറ്റിയും സ്നേഹത്തെ പറ്റിയും പറഞ്ഞുതന്നിട്ടുണ്ട്. മനസ്സുകൊണ്ട് വല്ലാതെ ഇഷ്ടമാകും ആർക്കും ആ മനുഷ്യനെ. നിസാർ പറയുന്നു
