വിവാദങ്ങളെ മറികടന്ന് മിസ്റ്റർ ആൻഡ് മിസ്സിസ് വാച്ചിലർ എന്ന ഇന്ദ്രജിത്ത് സിനിമ വെളിച്ചത്തിലേക്ക്. മെയ് 23ന് ചിത്രം തിയേറ്ററിൽ എത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു. ഇന്ദ്രജിത്ത് അനശ്വര ജോടികൾ ഒരുമിക്കുന്ന ഈ ചിത്രം കഴിഞ്ഞ വർഷമാണ് പ്രഖ്യപിച്ചത്. പലതവണ ചിത്രം റിലീസ് ചെയ്യാൻ ശ്രമിച്ചുവെങ്കിലും വ്യക്തമല്ലാത്ത കാരണങ്ങളാൽ റിലീസ് വൈകുകയായിരുന്നു. അതിനിടെ അനശ്വരയും സംവിധായകൻ ദീപു കരുണാകരനും തമ്മിൽ ഉടലെടുത്ത ചെറിയ തർക്കം ചർച്ചകൾക്ക് വഴിവക്കുകയും ചെയ്തിരുന്നു.

സിനിമയുടെ പ്രൊമോഷനുമായി വെന്ധപ്പെട്ട് അനശ്വരയും ദീപു കരുണാകരനും തമ്മിൽ ഉടലെടുത്ത തർക്കം പരിഹരിക്കപ്പെട്ടു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത. ഹൈലൈൻ പിക്ചർസിന്റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമിക്കുന്ന ചിത്രത്തിൽ രാഹുൽ മാധവ്, സോഹൻ സിനുലാൽ, ബിജു പപ്പൻ, ദീപു കരുണാകരൻ, ദയാന ഹമീദ് എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തുന്നു.