ജയം രവി സിനിമയിൽ തിളങ്ങി നിൽക്കുന്ന ഈ താരത്തിനും താൻ ജീവിതത്തിൽ നേരിടുന്ന കുടുംബ പ്രശ്നങ്ങൾ പങ്കുവെക്കാനുണ്ട്. താരം ഇപ്പോൾ തന്റെ ഭാര്യക്കെതിരെ ഗുരുതര ആരോപഞങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ശാരീരിക പീഡനം മാനസിക സമ്മർദ്ധവും സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണെന്ന് താരം തന്നെ തുറന്നു പറയുന്നു.

ഇങ്ങനെയുള്ള പീഡനം സഹിക്കാൻ കഴിയാതെയാണ് താൻ തന്റെ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയതെന്നാണ് താരം പുതുതായി ഇറക്കിയ ഒരു പോസ്റ്റിൽ പറയുന്നത്. സ്വന്തം മാതാപിതാക്കളെ പോലും നോക്കാൻ സാധിക്കാത്തവിതത്തിൽ തന്നെ ട്രാപ്പിലാക്കി തന്റെ സമ്പാദ്യം മുഴുവൻ ആരതിയും കുടുംബവും തട്ടി എടുത്തതായി ജയം രവി എഴുതി. വർഷങ്ങൾ എന്നെ പിന്നിൽ നിന്നും കുത്തിയവർ ഇപ്പോൾ തന്നെ മുന്നിൽ നിന്നും കുത്തുകയാണെന്നു താരം പറഞ്ഞു