ശ്വേത മേനോൻ അശ്ലീല സിനിമകളിൽ അഭിനയിച്ചു പണം സമ്പാദിച്ചു എന്ന പരാതിയിൽ പ്രതികരിച്ച് സംവിധായകൻ ബ്ലെസി. സിനിമയിൽ അഭിനയിച്ചു എന്ന ഒറ്റ കാരണത്താൽ ഒരു നടിക്കെതിരെ കേസെടുത്തത് വേദനജനകമാണെന്ന് ബ്ലെസി പറയുന്നു. കളിമണ്ണ് എന്ന ശ്വേത അഭിനയിച്ച സിനിമ സെൻസറിങ്ങിനു ശേഷമാണ് പുറത്തിറങ്ങിയത് അന്നില്ലാത്ത നഗ്നത ഇപ്പോൾ എവിടെ നീന്നും വന്നു എന്നും ബ്ലസി ചോദിച്ചു.

കാര്യങ്ങൾ കൃത്യമായി മനസിലാക്കാതെ ആണ് പോലീസ് കേസ് എടുത്തിരിക്കുന്നത് ഇത് ഏതൊരാളെയും പ്രയാസപ്പെടുത്തുന്നതാണ്. സ്വേതക്കെതിരെ പരാമർശിക്കുന്ന സിനിമകളിൽ ഒരെണ്ണം ബ്ലെസി സംവിധാനം ചെയ്ത കളിമണ്ണ് ആണ്. കോടതി നിർദ്ദേശത്തിന് പിന്നാലെ ആണ് സാമ്പത്തിക ലാഭത്തിനായി അശ്ലീല രംഗങ്ങളിൽ അഭിനയിച്ച് പോൺ സൈറ്റുകളിൽ വീഡിയോ പ്രദർശിപ്പിച്ചു എന്ന മാർട്ടിൻ മെനച്ചേരിയുടെ പരാതിയിൽ പോലീസ് കേസ് എടുത്തത്.