മലയാള സിനിമ നടൻ ഷൈൻ ടോം ചക്കോയും കുടുംബവും സഞ്ചരിച്ച കാർ തമിഴ്നാട്ടിൽ വച്ച് അപടത്തിൽ പെട്ട. അപകടത്തിൽ ഷൈനിന്റെ പിതാവ് സിപി ചാക്കോ അന്തരിച്ചു. ഷൈനിന്റെ ജീവിത പ്രതിസന്ധികൾ തരണം ചെയ്യുവാൻ നടനോടൊപ്പം നിന്ന പിതാവിന്റെ മരണം താരത്തെ ശരിക്കും തളർത്തിയിരിക്കുകയാണ്. ലഹരി കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടപ്പോളും ജയിലിൽ പോയപ്പോളുമെല്ലാം മകനോടൊപ്പം ഒരു തണലായി പിതാവും ഉണ്ടായിരുന്നു. ഒരേ സമയം അപ്പന്റെ സ്ഥാനത്തും സുഹൃത്തിന്റെ സ്ഥാനത്തും നിന്ന ആ മനുഷ്യൻ മകന് ഒരുപാട് സിനിമകൾ ലഭിച്ചപ്പോൾ സ്വന്തമായി ഒരു സിനിമ കമ്പനിയും തുടങ്ങിയിരുന്നു.

ഈയിടെ ഫാമിലിയായ് ഷൈൻ ഒരു ഇന്റർവ്യൂവിൽ പങ്കെടുത്തപ്പോൾ അദ്ദേഹത്തിന്റെ പിതാവ് പറഞ്ഞത് ഇപ്പോൾ ഷൈനിനെ തിരുത്തുന്നതും നിയന്ത്രിക്കുന്നതും താൻ തന്നെ ആണെന്നാണ്. തങ്ങളുടെ ബാനറിൽ ഒരുപാട് സിനിമകൾ ചെയ്യണമെന്ന ആഗ്രഹം ബാക്കിവച്ചാണ് ചാക്കോ യാത്രയായത്. പരിക്കേറ്റ ഷൈൻ മാതാവിനോടൊപ്പം ഇപ്പോൾ ഹോസ്പിറ്റലിൽ ആണ് ഇരുവരുടെയും അവസ്ഥ വളരെ മോശമല്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.