പോലീസ് വേഷത്തിൽ ബാബ കല്യാണി എന്ന വേഷത്തിൽ വെള്ളിത്തിരയിൽ തിളങ്ങിയ മോഹൻലാലിനെ വീണ്ടും തിരിച്ചു കൊണ്ടുവരാൻ ഒരുങ്ങുകയാണ് മലയാളം ഇൻഡസ്ട്രി. നടനും സംവിധായകനുമായ ഔസ്റ്റിൻ ഡാൻ തോമസാണ് മോഹൻലാലിനെ നായകനാക്കി ഈ ചിത്രം ചെയ്യുന്നത്. ഔസ്റ്റിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ മോഹൻലാൽ ഒരു പോലീസ് വേഷത്തിലാണ് എത്തുന്നത്.

കോമഡി ത്രില്ലെർ ഗണത്തിൽ പെടുന്ന ഈ ചിത്രത്തിൽ ഒരു സ് ഐ ആയിട്ടാണ് മോഹൻലാൽ എത്തുന്നത്. സിനിമയെ കുറിച്ചുള്ള മറ്റു വിവരങ്ങൾ നിർമാതാക്കൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല.