Uncategorized

സന്ദീപ് റെഡ്ഢി ചിത്രം സ്പിരിറ്റിൽ നായികയെ മാറ്റി ദീപികക്ക് പകരം ആര്

തെലുഗിലെ അറിയപ്പെടുന്ന സംവിധായകൻ സന്ദീപ് റെഡ്ഢിയുടെ വരുവാൻ പോകുന്ന സ്പിരിറ്റ് എന്ന ചിത്രത്തിൽ നായികയെ മാറ്റി ഒരു പരീക്ഷണത്തിനൊരുങ്ങുന്നു. ദീപിക പതുകൊണായിരുന്നു ആദ്യം ഈ ചിത്രത്തിൽ സെലക്ട്‌ ചെയ്യപ്പെട്ടത് എന്നാൽ പിന്നീട് ദീപികയെ മാറ്റി തൃപ്തി ദിമ്രിയെ നായികയാക്കാൻ തീരുമാനിക്കുകയായിരുന്നു. 9 ഭാഷകളിൽ നടിയുടെ പേരെഴുതിയ പോസ്റ്ററുമായാണ് സംവിധായകൻ തന്നെ പ്രഗ്യാപനം നടത്തിയത്. തൃപ്തിയും തന്റെ ഇൻസ്റ്റാഗ്രാം പേജിൽ തന്റെ സന്തോഷം പങ്കുവെച്ചു.

‘ഇപ്പോഴും ഇതെനിക്ക് പൂര്‍ണമായി വിശ്വസിക്കാനായിട്ടില്ല. ഈ ഒരു യാത്രയില്‍ എന്നെയും വിശ്വസിച്ച് ഒപ്പം ഒപ്പം കൂട്ടിയതിന് ഒരുപാട് നന്ദി. താങ്കളുടെ വിഷന്റെ ഭാഗമാകാന്‍ എനിക്ക് അവസരം നല്‍കിയതിന് സന്ദീപ് റെഡ്ഡി വംഗയോട് ഒരുപാട് നന്ദി” എന്നാണ് തൃപ്തി ദിമ്രി കുറിച്ചിരിക്കുന്നത്. ദീപിക മുന്നോട്ടു വച്ച ഡിമാൻഡുകൾ തങ്ങൾക്കു അംഗീകരിക്കാൻ കഴിയില്ലെന്നും അതിനാൽ മറ്റൊരു നായികയെ തൽസ്ഥാനത്ത് കൊണ്ടുവരുകയാണെന്നും സന്ദീപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *