അർജുൻ അശോകൻ മലയാളത്തിൽ ഇന്ന് വളർന്നു വരുന്ന ഒരു മുൻനിര താരമാണ്. ഹസ്യനടനായ ഹരിശ്രീ അശോകൻ എന്ന അതുല്യ പ്രതിഭയുടെ മകനാണ് താരം. നിരവധി സിനിമകളിൽ മുഖം കാണിച്ചിട്ടുള്ള താരം ഇപ്പോൾ സുമതി വളവ് എന്ന പുതിയ ചിത്രത്തിലൂടെ പ്രേഷകരുടെ മുൻപിൽ എത്തുകയാണ്. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് അഭിലാഷ് പിള്ള ആണ്.

അർജുനനെ കൂടാതെ സൈജു കുറുപ്പ്,ബാലു വർഗീസ്, ശിവദ ദേവ നന്ദ എന്നിവരും ചിത്രത്തിൽ പ്രമുഖ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഒരു പ്രദേശത്തെ ചുറ്റിപറ്റി പറയപ്പെടുന്ന പ്രേത കഥകളും അത് പരിസര വാസികളിൽ സൃഷ്ടിച്ച മാറ്റങ്ങളുമാണ് ചിത്രത്തിന്റെ കഥാസാരം എന്നാണ് പുറത്തു വരുന്ന സുചനകൾ.