പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയങ്ങൾ കീഴടക്കി ടീം മാളികപ്പുറത്തിന്റെ സുമതി വളവ്. ബോക്സ് ഓഫീസിലും മെച്ചപ്പെട്ട പ്രകടനമാണ് ചിത്രം കാഴ്ച വാക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ആദ്യ ദിവസം തന്നെ ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ രണ്ടുകോടി അൻപതു ലക്ഷത്തിനു മുകളിൽ എത്തിയതായാണ് റിപ്പോർട്ട്. ആദ്യ ദിനം മിക്ക തീയേറ്ററുകളും ഹൗസ്ഫുൾ ആയിരുന്നെന്നും ചില പ്രമുഖ തീയേറ്ററുകളിൽ രാത്രി വൈകിയും ഷോകൾ ഉണ്ടായിരുന്നതായും റിപ്പോർട്ട് ചെയ്യുന്നു.

ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ശശി ശങ്കറും തിരക്കഥകൃത്ത് അഭിലാഷ് പിള്ളയും മാളികപ്പുറം എന്ന ചിത്രത്തിന് ശേഷം സുമതി വളവിന് പ്രേഷകർ നൽകുന്ന സ്വീകാര്യതക്ക് നന്ദി പറഞ്ഞു. അർജുൻ അശോകൻ നായകനായ് എത്തുന്ന ചിത്രം ഒട്ടേറെ ചിരി മുഹൂർത്തങ്ങൾ പ്രേഷകർക്കു സമ്മാനിക്കുന്നുണ്ട്. ഒരു പ്രേതകഥ നാട്ടിൽ ഉണ്ടാക്കുന്ന ചലനങ്ങൾ പൂർണമായും പ്രേഷകരിൽ എത്തിക്കാൻ നിർമാതാക്കൾക്ക് കഴിഞ്ഞു എന്നതാണ് ചിത്രത്തിന്റെ വിജയം.