മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മകനും നടനുമായ ദുൽക്കർ സൽമാൻ നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ലോക ചാപ്റ്റർ വൺ ചന്ദ്ര എന്നു പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലിൻ എന്നിവരാണ് പ്രധാന വേഷത്തിലെത്തുക. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പൂജ നടന്ന ചിത്രം ഒരു സൂപ്പർ ഹീറോ ചിത്രമായാണ് പ്രേഷകർക്കു മുന്നിൽ എത്തുക. ചിത്രത്തിൽ ദുൽക്കറിന്റെ കാമിയോ പ്രതീഷിക്കാമോ? അങ്ങനെ യൂണിവേഴ്സിൽ നമ്മുടെ മലയാളം ഇൻഡസ്ട്രിയും ഇത് പൊളിക്കും. അങ്ങനെ പല കമന്റ്കളും സോഷ്യൽ മീഡിയയിൽ പലരും കുറിച്ചു,

വൻ ബഡ്‌ജറ്റ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ കഥ എഴുതി സംവിധാനം ചെയ്യുന്നത് ഡോമിനിക്ക് അരുൺ ആണ്. ഒരു സൂപ്പർ വുമൺ ആയാണ് കല്യാണി പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് അതുകൊണ്ട് തന്നെ വണ്ടർ വുമൺ റീമേക്ക് ആണോ ഇത് എന്നാണ് ഓഡിൻസിന്റെ സംശയം.