ഒരിക്കൽ സഹനടിയായി സൂര്യയോടൊപ്പം അഭിനയിക്കാൻ മമിത ബൈജുവിന് അവസരം ലഭിച്ചുവെങ്കിലും റിലീസ് നടക്കാതെ പോകുകയാണുണ്ടായത്. ഇപ്പോൾ സൂര്യയെ നായകനാക്കി വെങ്കി അറ്റലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത് മമിത ബൈജു ആണ്. സൂര്യയുടെ 46ാം ചിത്രമായി പ്രേഷകസമക്ഷം എത്തുന്ന ഈ ചിത്രത്തിന്റെ പൂജ ഹൈദരാബാദിൽവച്ചു നടന്നു. ലക്കിഭാസ്കർ എന്ന ദുൽഖർ സൽമാൻ ചിത്രത്തിനുശേഷം വെങ്കി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. രവീണ രാധിക എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. സിതാര എന്റർടൈൻമെന്റ് നിർമിക്കുന്ന ചിത്രത്തിന് ജി വി പ്രകാശ്കുമാർ സംഗീത സംവിധാനവും നിമിഷ് രവി ചായഗ്രഹണവും നിർവഹിക്കുന്നു.

മമിത കണ്ട ഒരു വലിയ സ്വപ്നത്തിന്റെ സാക്ഷത്കാരം കൂടിയാണ് ഈ ചിത്രം. സൂര്യ ബാല ചിത്രമായി റിലീസ് ചെയ്യാനിരുന്ന വണങ്കാനിൽ മമിത ഒരു പ്രധാന വേഷം ചെയ്തിരുന്നു. എന്നാൽ ചില അഭിപ്രായഭിന്നതകളെ തുടർന്ന് സൂര്യ പിന്മാറുകയും മമിത ആ സിനിമ ഉപേക്ഷിക്കുകയും ചെയ്തു. തന്റെ ഇഷ്താരമായ സൂര്യയോടൊപ്പം അഭിനയിക്കുക എന്നത് ജീവിതത്തിലെ വലിയൊരു ആഗ്രഹമായിരുന്നുവെന്ന് പല അഭിമുഖങ്ങളിലും മമിത പറഞ്ഞിരുന്നു. സൂര്യയും മാമിതയും ഉൾപ്പെടെ എല്ലാ താരങ്ങളും സിനിമയുടെ പൂജയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.