സ്ഥാനാർഥി ശ്രീക്കുട്ടൻ കുട്ടികളുടെ ഒരു സിനിമ എന്ന നിലക്കാണ് നോക്കികണ്ടതെങ്കിലും അത് തികച്ചും വ്യത്യസ്റ്റമാണെന്നും മുതിർന്നവർക്കും അതിൽ നിന്നും ഒരുപാടു പഠിക്കുവാനുണ്ടെന്നും പിന്നീട് മനസിലായി. അതിൽ അഭിനയിച്ച പല കുട്ടികളും അധ്യാപകന്റെ റോളിൽ എത്തിയ അജു വര്ഗീസ് എന്ന ഹൈലി ടാലെന്റെഡ് ആർട്ടിസ്റ്റും ഒരുപക്ഷെ പഴയ തലമുറയെ അവരുടെ ഭുതകാലത്തിലേക്കു നയിച്ചു എന്നതിൽ സംശയമില്ല. തീയേറ്ററുകളിൽ ഒത്തിരി ചലനമുണ്ടാക്കാതിരുന്ന ചിത്രം ഓ ടി ടി യിൽ തിളങ്ങി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ബാക്ക് ബെഞ്ചേഴ്‌സ് എന്ന പുരാതന ശൈലി തിരുത്താൻ പല വിദ്യാലയങ്ങളെയും ഇത് പ്രേരിപ്പിക്കുന്നത് നാം നേരിട്ട് കണ്ടു. ക്ലാസ്സ് റൂമിൽ ടീച്ചർ കാണിക്കുന്ന വിവേചനം പ്രേഷകർക്കു മുൻപിൽ എത്തിക്കുന്നതിൽ ചിത്രം വളരെയേറെ വിജയിച്ചിട്ടുണ്ട്. ഇപ്പോൾ അതിൽ അഭിനയിച്ച കുട്ടികളുടെ രസകരമായ അനുഭവം അവർ തന്നെ പങ്കുവെക്കുകയാണ്.