ദിലീപ് മലയാളത്തിലും മലയാള സിനിമക്കും നൽകിയിട്ടുള്ള സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. താരത്തിന്റെ വേഷങ്ങളിൽ ഏറ്റവും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ റോളുകളിൽ ഒന്നാണ് മീശമാധവൻ എന്ന ചിത്രത്തിലെ മാധവൻ. മാധവൻ മീശ പിരിക്കുന്നതും ആ രാത്രിയിൽ തന്നെ കളവു നടത്തുന്നതും എല്ലാം മലയാളികളെ ഒരുപാട് ചിരിപ്പിച്ചു. ഇപ്പോൾ വമ്പൻ ബഡ്ജറ്റ് ചിത്രമായി ദിലീപ് നായകനായ് എത്തുന്ന ഭഭബ്ബ എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കയാണ് നിർമാതാക്കൾ.

നവാഗത സംവിധായകൻ ധനജ്ഞയ് ശങ്കർ ആണ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ ധ്യാൻ ശ്രീനിവാസൻ എന്നിവർ മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നതായുള്ള സുചനയും ചിത്രം നൽകുന്നുണ്ട്. ഗോകുലം ഗോപാലൻ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രം മോഹൻലാലിനെ അഥിതി വേഷത്തിൽ എത്തിക്കുന്നതായും പറയപ്പെടുന്നു.