പ്രേമം എന്ന ഒറ്റ സിനിമയിൽ നിന്നും മലയാളികളുടെ പ്രേമം കവർന്നെടുത്ത നടനാണ് നിവിൻ പോളി. കിട്ടിയ റോളുകൾ പൂർണമായും വിജയത്തിൽ എത്തിച്ച നടനാണ് അജുവർഗീസ്. ഇവർ രണ്ടുപേരും ഒരേ സ്‌ക്രീനിൽ ഒന്നിച്ചാൽ പ്രേഷകർക് അതൊരു ആഘോഷം ആയിരിക്കും. പാച്ചുവും അത്ഭുതവിളക്കും എന്ന പ്രേക്ഷക നിരുപക പ്രശംസ നേടിയ ചിത്രത്തിന് ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി നായകനായ് എത്തുന്ന ചിത്രമാണ് സർവ്വം മായ. നിവിൻ പോളി അജു വര്ഗീസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പോസ്റ്റർ തന്നെ പ്രേഷകരുടെ ഹൃദയം തൊടുന്നതാണ്.

സർവ്വം മായതന്നെ അളിയാ എന്ന അടിക്കുറിപ്പോടെ ആണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. പ്രേഷകരിൽ ഏറെ കൗതുകം ജനിപ്പിക്കുന്ന ഈ ചിത്രം ഒരു ഫാന്റാസി കോമഡി ആയിട്ടാണ് ഒരുങ്ങുന്നത്. നെറ്റിയിൽ ഭസ്മകുറിയും ഒരു കള്ളനോട്ടവുമായി നിൽക്കുന്ന നിവിൻ പോളിയെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രേഷകർ കണ്ടിരുന്നു. സത്യൻ അന്തിക്കാടിന്റെ മകൻ സംവിധാനം ചെയ്യുന്ന ഈ സിനിമ നിവിൻ പോളി അജു വര്ഗീസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പത്താമത് സിനിമയാണ്.