തുടരും എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്ന ചിത്രമാണ് ഹൃദയപൂർവം. അടുത്ത ഹിറ്റാകും എന്ന് പ്രതീക്ഷിക്കുന്ന ഈ ചിത്രം റിലീസ്സിനൊരുങ്ങുകയാണ്. അടുത്തിടെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസർ സിനിമപ്രേമികൾ ഏറ്റെടുത്തിരുന്നു. ചിത്രത്തിന്റെ ചിത്രികരണ വേളയിൽ ഉണ്ടായ രസകരമായ അനുഭവങ്ങൾ കോർത്തിണക്കി ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് നിർമാതാക്കൾ. ലാഫ്‌സ് ഓൺ ദി സെറ്റ് എന്ന ടൈറ്റിൽ കൊടുത്തിരിക്കുന്ന വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

സെറ്റിൽ ഉണ്ടായിടട്ടുള്ള ഷൂട്ടിംഗ് സമയത്തെ ചിരിനിമിഷങ്ങളാണ് ഈ വീഡിയോയിൽ ഉള്ളത്. മോഹൻലാൽ സീനിയർ താരമായ ജനാർദ്ദനൻ എന്ന മഹാനടനെ വിസ്മയിപ്പിക്കുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം. മോഹൻലാലിനോപ്പം മാളവിക മേനോൻ, സംഗീത് പ്രതാപ്, ജനാർദ്ദനൻ, ലാലു അലക്സ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്.