മലയാളികൾക്ക് പ്രത്യേകിച്ച് കുടുംബ സദസ്സുകൾക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയറാം. ചെറുപ്പത്തിൽ തന്നെ സിനിമയിൽ അഭിനയിച്ചുതുടങ്ങിയ കാളിദാസ് അഭിനയത്തിൽ അപ്പനോളം തന്നെ മികവ് പുലർത്തുന്നുണ്ട്. ജയറാം കാളിദാസ് ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തിരിക്കയാണ് ഇപ്പോൾ നിർമാതാക്കൾ.. ആശകൾ ആയിരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ രണ്ടുപേരും ഒന്നിക്കുന്നത് ഒരു അപ്പുർവനിമിഷമായാണ് സിനിമലോകം കാണുന്നത്.

കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെയും എന്റെ വീട് അപ്പുവിന്റെയും എന്നീ ചിത്രങ്ങളിലൂടെ മലയാളം ഇൻഡസ്ഡ്രിയിൽ തുടക്കം കുറിച്ച താരമാണ് കാളിദാസ്. അരവിന്ദ് രാജേന്ദ്രൻ ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ജനപ്രിയ ചിത്രം ഒരു വടക്കൻ സെൽഫിയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന ജി പ്രജിത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.