ജയം രവിയും ആരതിയും തമ്മിലുള്ള വിവാഹമോചനം സോഷ്യൽ മീഡിയയിലും മറ്റു ലീഡിങ് മാധ്യമങ്ങളിലും ഏറെ സംസാരവിഷയമായ വാർത്തയാണ്. കഴിഞ്ഞ സെപ്റ്റംബർ മാസം ചെന്നൈ കുടുംബ കോടതിയിൽ ഫയൽ ചെയ്ത കേസിൽ കഴിഞ്ഞ ആഴ്ച്ച ഇരു കക്ഷികളും കോടതിയിൽ ഹാജരായി. ഒരു കാരണവശാലും പൊരുത്തപ്പെട്ടു പോകാൻ കഴിയില്ല എന്ന നിലപാടെടുത്ത ജയം രവിയോട് വിവാഹ മോചനശേഷം തനിക്കു വരുന്ന സമ്പത്തീക സഹായങ്ങൾക്കും മറ്റുമായി പ്രതിമാസം 40 ലക്ഷം രൂപ വേണമെന്ന എതിർഹർജി ആരതി ഫയൽ ചെയ്തിരിക്കയാണ് ഇപ്പോൾ.

ജയം രവിയുടെ മറുപടി കേട്ടതിനു ശേഷം കേസ് ജൂൺ 12ന് പരിഗണിക്കാനാണ് കോടതി തീരുമാനം. ഓർത്തുതീർപ്പിൽ എത്താൻ സാധിക്കാത്തതിനാൽ രേഖമുലമുള്ള പ്രതികരണം സമർപ്പിക്കാനും രണ്ടുപേർക്കും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. രവിയോടും ആരതിയോടും പ്രശ്നങ്ങൾ സംസാരിച്ചു പരിഹരിക്കാൻ കോടതി ആവശ്യപ്പെട്ടെങ്കിലും ഇരുവരും സിറ്റിങ്ങിൽ പങ്കെടുക്കാൻ തയാറായില്ല.