അഭിനയിച്ച എല്ലാ സിനിമകളിലും നല്ല പ്രകടനം കാഴ്ച്ചവെക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ ഏറ്റവും നല്ല കഥപാത്രവുമായാണ് നരിവേട്ട ഇന്ന് തിയേറ്റർ ബ്രേക്ക് ചെയ്തത്. അനുരാജ് മനോഹർ എന്ന സംവിധായകന്റെ കഴിവ് തെളിയിക്കുന്ന ഒരു ചിത്രം. ആനുകാലിക പ്രസക്തിയുള്ള സംഭവങ്ങൾ പ്രേഷകരുടെ മുൻപിൽ എത്തിച്ചപ്പോൾ അതൊരു അസാധാരണ സംഭവമായി മാറുന്നു. ഈ സിനിമയുടെ നട്ടെല്ലായി നില്കുന്നത് ഇതിന്റെ കഥയും മേക്കിങ്ങും ആർട്ടിസ്റ്റുകളുടെ പ്രകടനവുമാണ്.

മുത്തങ്ങ സമരം പ്രേമേയമായ ചിത്രം നമ്മുടെ സമൂഹത്തിലെ പല യഥാർഥ്യങ്ങളെയും പ്രേഷകർക്കു മുൻപിൽ വരച്ചു കാട്ടുന്നു. തമിഴ് സംവിധായകനും നടനുമായ ചേരൻ ഒരു പ്രധാന വേഷത്തിൽ ചിത്രത്തിലെത്തുന്നു. ഈ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണദ്ദേഹം. മലയാളത്തിന്റ ഹാസ്യ താരം സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരും ഈ സിനിമയിൽ മുഖ്യ റോളുകൾ കൈകാര്യം ചെയ്യുന്നു.