Uncategorized

ഫഹദിനൊപ്പം അഭിനയിക്കണം, ആവേശം തന്റെ ഇഷ്ട സിനിമ: ആലിയ ഭട്ട്

അലിയാ ഭട്ട് എന്ന ബോളിവുഡ് നടി ഒരു പുതിയ ആഗ്രഹവുമായി പുറത്തു വന്നു. ഫഗത് ഫാസിൽ എന്ന മലയാളത്തിന്റെ സ്വന്തം താരത്തിനൊപ്പം അഭിനയിക്കണമെന്ന മോഹമാണ് ഇപ്പോൾ താരം തുറന്നു പറയുന്നത്. ഫഹദ് എന്ന ഗ്രേറ്റ് ആക്ടറിനെ തനിക്ക് ഒരുപാടിഷ്ടമാണ് അദ്ദേഹത്തിന്റെ ആവേശം എന്ന ചിത്രം തന്നെ ഒരുപാട് ആകർഷിച്ചുവെന്നും ആലിയ പറഞ്ഞു. കാൻ രാജ്യാന്തര മേളക്കെത്തിയ താരം ബ്രൂട്ട് ഇന്ത്യ എന്ന ചാനലിലാണ് ഈ ആഗ്രഹം പ്രകടിപ്പിച്ചത്.

കഴിവുറ്റ ഒരുപാട് അഭിനേതാക്കള്‍ ഇവിടെയുണ്ട്. ഡാര്‍ലിങ്സ് എന്ന ചിത്രത്തില്‍ റോഷന്‍ മാത്യുവിനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിരുന്നു. മലയാളത്തില്‍ നേരത്തേ ശ്രദ്ധിക്കപ്പെട്ടിരുന്ന അദ്ദേഹം ഇപ്പോള്‍ ഹിന്ദിയിലും തരംഗം തീര്‍ക്കുന്നുണ്ട്. എനിക്ക് ഏറെ ബഹുമാനമുള്ള ഒരാളാണ് ഫഹദ് ഫാസില്‍.അതിഗംഭീര നടനാണ് അദ്ദേഹം. ആവേശം എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്. അദ്ദേഹവുമൊത്ത് അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്,’’ അലിയ ഭട്ടിന്റെ വാക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *