Uncategorized

ദീപിക പദുകോണിനെ മാറ്റിയതിൽ പ്രതികരണവുമായി താരങ്ങൾ

സന്ദീപ് റെഡ്ഢി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ സ്പിരിറ്റിൽ നിന്നും ദീപികയെ ഒഴിവാക്കിയ നടപടിക്കെതിരെ പരസ്യ എതിർപ്പ് പ്രകടിപ്പിച്ച് ബോളിവുഡ് തരങ്ങളായ അജയും കജോളും. ദീപികയുടെ ഡിമാൻഡുകൾ അംഗീകരിക്കാൻ പറ്റാത്തതിനാലാണ് ദീപികയെ നായിക സ്ഥാനത്തുനിന്നും മാറ്റിയതെന്നു സന്ദീപ് പറഞ്ഞിരുന്നു. നല്ല സംവിധായകൻ ആണെങ്കിൽ 8 മണിക്കൂർ ജോലിസമയം എന്നത് അംഗീകരിക്കുമായിരുന്നു എന്ന് അജയ് പ്രതികരിച്ചു.

കജോലിന്റെ പുതിയ ചിത്രമായ ‘മ’ യുടെ ട്രെയിലർ ലോഞ്ച് നടക്കുമ്പോളാണ് അജയ് കജോൽ എന്നീ താരങ്ങൾ ദീപിക വിഷയത്തിൽ പ്രതികരിച്ചത്. ‘ഇത് എല്ലാവർക്കും മനസിലാകുന്ന കാര്യമാണ്. നല്ല സംവിധായകർക്ക് എട്ട് മണിക്കൂർ ജോലി എന്നതിൽ ഒരു പ്രശ്നവുമുണ്ടാവില്ല. കൈക്കുഞ്ഞുള്ള അമ്മമാർ മാത്രമല്ല, ഇപ്പോൾ മിക്ക ആളുകളും 8 മണിക്കൂർ ജോലി എന്ന രീതിയാണ് തുടരുന്നത്. ഇത് ഓരോരുത്തരെയും അപേക്ഷിച്ച് മാറും. സിനിമ മേഖലയിലുള്ള മിക്കവർക്കും ഇത് മനസ്സിലാകുമെന്നാണ് ഞാൻ കരുതുന്നത്.’ എന്നായിരുന്നു അജയ് ദേവ്ഗണിന്റെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *