ലണ്ടനിൽ ഗ്രീഷ്മകാലം ആസ്വദിക്കുന്ന മനോഹരചിത്രങ്ങളുമായ് ദൃശ്യം മൂവിയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ എസ്തർ അനിലിന്റെ ചിത്രങ്ങ്ങൾ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറൽ ആണ്. സമ്മർ ഇൻ ലണ്ടൻ എന്ന ടാഗ്ലൈനോടെ ആണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രെറ്റി ഗേൾ എന്നാണ് നടി ഗൗരി കിഷൻ ആ ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. യുകെയിൽ ഉപരിപഠനം നടത്തുന്ന താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണ്.

ദൃശ്യം എന്ന മലയാളികൾ നെഞ്ചിലേറ്റിയ ചിത്രത്തിൽ ജോർജ്കുട്ടിയുടെ ഇളയ മകളായ് പ്രേഷകരുടെ മനസ്സിലും സ്വീകരണമുറിയിലും എത്തിയ നടിയാണ് എസ്തർ. 12 വയസ്സിൽ ആ ചിത്രത്തിൽ എത്തിയ താരം പിന്നീട് പല സിനിമകളിലും പരസ്യങ്ങളിലും മുഖം കാണിച്ചിട്ടുണ്ട്. എസ്തറിന്റെ അടുത്തതായി പുറത്തിറങ്ങുന്ന ചിത്രം ജയരാജ് സംവിധാനം ചെയ്യുന്ന ശാന്തമീ രാത്രിയിൽ.